പാതി കത്തിക്കരിഞ്ഞ ചോദ്യപേപ്പറാണ് നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയുടെ അന്വേഷ്ണത്തില്‍ സിബിഐയ്ക്ക് വഴിത്തിരിവായത്. ജാര്‍ഖണ്ടിലെ ഹസാരിബാഗിലുള്ള ഒയാസിസ് സ്‌കൂളില്‍ നിന്നുമാണ് ആദ്യമായി ചോര്‍ച്ച സംഭവിച്ചതെന്ന് കേസന്വേഷ്ണത്തെ കുറിച്ചുള്ള ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.
നീറ്റ് പരീക്ഷ നടന്ന മെയ് അഞ്ചിന് രാവിലെയാണ് ട്രങ്കില്‍ ചോദ്യ പേപ്പറുകള്‍ ഹസാരിബാഗിലെ പരീക്ഷാ കേന്ദ്രമായ ഒയാസിസ് സ്‌കൂളില്‍ എത്തിയത്. ചോദ്യ പേപ്പറുകള്‍ എത്തി മിനിറ്റുകള്‍ക്കകം തന്നെ പ്രിന്‍സിപ്പളും വൈസ് പ്രിന്‍സിപ്പിളും ചോദ്യ പേപ്പര്‍ ചോര്‍ച്ചയുടെ സൂത്രധാരന്‍മാരെ ട്രങ്കുകള്‍ സുക്ഷിക്കുന്ന മുറിയിലേയ്ക്ക് കടത്തിവിട്ടു.
കൈയ്യിലുളള ആധുനിക ഉപകരണങ്ങള്‍ ഉപയോഗിത്ത് ട്രങ്ക് പെട്ടി തുറക്കുകയും ചോദ്യപേപ്പര്‍ കൈക്കലാക്കുകയും ചെയ്തു. തുടന്ന് ഒപ്പമുണ്ടായിരുന്ന എം ബി ബ്എസ് വിദ്യാര്‍ത്ഥിനികള്‍ ഉത്തരങ്ങള്‍ എഴുതി കാശ് തന്ന വിദ്യാര്‍ത്ഥികള്‍ക്ക് കൈമാറി. വിദ്യാര്‍ത്ഥികളെ താമസിപ്പിക്കുന്നിലും യാത്രാ സൗകര്യങ്ങള്‍ ഒരുക്കുന്നതിലും വലിയ ശൃംഘല തന്നെ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ചോദ്യ പേപ്പര്‍ ചോര്‍ച്ചയുടെ ഗുണഭോക്താക്കളെ മുഴുവന്‍ കണ്ടെത്താനുളള ശ്രമമാണ് നടന്നു കൊണ്ടിരിക്കുന്നതെന്ന് സിബിഐ പറഞ്ഞു. ജൂണ്‍ 23ന് ആരംഭിച്ച അന്വേഷണത്തില്‍ ഇതിനോടകം 36 പേരേ അറസ്റ്റു ചെയ്തു.