തിരുവനന്തപുരം: ഭാര്യ വീണ വിജയനൊപ്പം ഓണാശംസകൾ നേർന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് സമൂഹമാധ്യമത്തിൽ പങ്കുവച്ച കുടുംബചിത്രം വൈറലാകുന്നു. ഓണത്തിന്റെ പച്ചപ്പിന്റെ പശ്ചാത്തലത്തിൽ, പൂക്കൾ കോർത്ത ഊഞ്ഞാലിലാണു ഭാര്യയും മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുമായ വീണ ഇരിക്കുന്നത്. റിയാസ് തൊട്ടുപിന്നിൽ നിൽക്കുന്നതുമാണു ചിത്രം.
റിയാസും വീണയും നീല തീമിലുള്ള പുതുവസ്ത്രമാണ് അണിഞ്ഞിരിക്കുന്നത്. മുണ്ടും ഷർട്ടുമാണു റിയാസിന്റെ വേഷം. നീലയും മഞ്ഞയും ചുവപ്പും നിറങ്ങൾ ചേരുന്ന സാരിയാണു വീണ ധരിച്ചിട്ടുള്ളത്. ഇരുവരും സന്തോഷത്തോടെ ചിരിക്കുന്ന മനോഹര ചിത്രത്തിനൊപ്പം ‘ഓണാശംസകൾ’ എന്നും എഴുതിയിട്ടുണ്ട്. മന്ത്രിമാരും എംഎൽഎമാരും നേതാക്കളും പാർട്ടി പ്രവർത്തകരും സാധാരണക്കാരും ഫോട്ടോയ്ക്കു താഴെ മന്ത്രികുടുംബത്തിന് ആശംസകൾ അറിയിച്ചു.
മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ ഓണാശംസകൾ ഇവിടെ ക്ലിക്ക് ചെയ്ത് കാണാം