ന്യൂഡല്‍ഹി: ഇടവേളയില്ലാതെ പെയ്ത മഴ ഉണ്ടാക്കിയ പൊല്ലാപ്പ് ചെറുതൊന്നുമല്ല. ആളുകൾക്ക് യാത്ര ചെയ്യാൻ പോലും പറ്റാതാക്കി. റോഡില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടു. പുലര്‍ച്ചെയാണ് ഡല്‍ഹിയിലെ ജനക്പുരി മേഖലയില്‍ റോഡിന്റെ ഒരുഭാഗം ഇടിഞ്ഞ് താഴോട്ട് പതിച്ചത്. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ബാരിക്കേഡുകള്‍ ഉപയോഗിച്ച് ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി.
ഡല്‍ഹിയില്‍ അടുത്ത ആറ് ദിവസം ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മോശം കാലാവസ്ഥയെ തുടര്‍ന്ന് മൂന്ന് വിമാനങ്ങള്‍ അമൃത്സറിലേക്കും ഒന്ന് ലഖ്‌നൗവിലേക്കും വഴി തിരിച്ച് വിട്ടതായി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചു.