Share this Article
മണിപ്പൂരിൽ നിന്നുള്ള ആ വീഡിയോ കണ്ട് നടുക്കം മാറാതെ രാജ്യം; പ്രതികരണവുമായി സ്മൃതി ഇറാനി

വംശീയ കലാപം നടക്കുന്ന മണിപ്പൂരില്‍ നിന്ന് കേള്‍ക്കുന്നത് മനസാക്ഷി വിറങ്ങലിച്ചു പോകുന്ന വാര്‍ത്തകളാണ്. പ്രതിഷേധക്കാര്‍ രണ്ട് സ്ത്രീകളെ കൂട്ടബലാത്സംഗത്തിനിരയാക്കി പിന്നാലെ റോഡിലൂടെ നഗ്നരാക്കി നടത്തുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളിൽ വ്യാപകമായി പ്രചരിക്കുന്നത്. മണിപ്പൂരില്‍ ഇത്രയും ക്രൂരത അരങ്ങേറിയിട്ടും പ്രധാനമന്ത്രി നിശബ്ദനാവുന്നത് എന്തുകൊണ്ടെന്ന ചോദ്യവുമായി പ്രിയങ്കാ ഗാന്ധി ഉള്‍പ്പെടെയുള്ളവർ രംഗത്തെത്തി.  ബി ജെ പിയിൽ നിന്ന് സ്മൃതി ഇറാനി അടക്കമുള്ളവരും പ്രതികരണവുമായി എത്തി.

മണിപ്പൂരില്‍ കുക്കി വിഭാഗത്തില്‍ പെട്ട രണ്ട് സത്രീകളെ അക്രമികള്‍ നഗ്നരാക്കി നടത്തുകയും അവരെ പീഡനത്തിരയാക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ  പ്രചരിക്കുന്നത്. കഴിഞ്ഞ മെയ് നാലിനാണ് കാംഗ്‌പോക്കി ജില്ലയില്‍ രണ്ട് യുവതികളെ ഒരു സംഘം യുവാക്കള്‍ ചേര്‍ന്ന് കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയത്. 

ക്രൂരതയുടെ ദൃശ്യങ്ങള്‍ ഇവര്‍ തന്നെ പകര്‍ത്തി പ്രചരിപ്പിക്കുകയും ചെയ്തു. അതേ സമയം കുറ്റവാളികളെ കണ്ടെത്തുന്നതിനായി നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും  ഉടന്‍ നടപടിയെടുക്കാന്‍ പോലീസിന് മണിപ്പൂര്‍  മുഖ്യമന്ത്രി എന്‍ ബീരേന്‍ സിംഗ് നിര്‌ദേശം നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. 

ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ സാമൂഹമാധ്യമങ്ങളില്‍ പ്രതിഷേധവുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. സമൂഹത്തില്‍ സ്ത്രീകളും കുട്ടികളും  അതിക്രമത്തിന്റെ ക്രൂരമുഖം നേരിടുമ്പോള്‍ കേന്ദ്രവും പ്രധാനമന്ത്രിയും മൗനം പാലിക്കുകയാണെന്നും മണിപ്പൂരില്‍  സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ ചെയ്യണമെന്നും  പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു. മനുഷ്യത്വ രഹിതമായ ക്രൂരതയാണ്പ്രതിഫലിപ്പിക്കുന്നതെന്ന് സീതാറായംയെച്ചൂരിയും പ്രതികരിച്ചു.

 വീഡിയോ അപലപനീയവും മനുഷ്യത്വരഹിതവുമാണെന്നാണ് സ്മൃതി ഇറാനി പ്രതികരിച്ചത്. മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് ജിയോട് സംസാരിച്ചു, നിലവിൽ അന്വേഷണം നടക്കുകയാണെന്നും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് അദ്ദേഹം ഉറപ്പുനൽകിയെന്നും കേന്ദ്രമന്ത്രി ട്വീറ്റ് ചെയ്തു.



മേയ് 3 ന് ആണ് മണിപ്പൂരിൽ ആക്രമണങ്ങൾ  ആരംഭിച്ചത്. മെയ്തി വർഗക്കാർക്ക് പട്ടികവർഗ പദവി നൽകുന്നതിനെതിരെ കുക്കി വർഗക്കാർ സംഘടിപ്പിച്ച മാർച്ചിനെത്തുടർന്നാണ് സംഘർഷം ആരംഭിച്ചത്. ആക്രമണത്തിൽ 120 ലധികം ആളുകൾ അക്രമത്തിൽ കൊല്ലപ്പെട്ടു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories