സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. കണ്ണൂരും കാസർഗോഡും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം മുതൽ വയനാട് വരെയുള്ള ഏഴ് ജില്ലകൾക്ക് യെല്ലോ അലർട്ടാണ്. കനത്ത മഴയെ തുടർന്ന് കാസര്‍ഗോഡ്, തൃശൂര്‍, മലപ്പുറം, ആലപ്പുഴ എന്നീ ജില്ലകള്‍ക്ക് അവധി പ്രഖ്യാപിച്ചു.