Share this Article
നരേന്ദ്ര മോദി അടുത്ത ആഴ്ച്ച ജമ്മു കശ്മീരിലേക്ക്
narendra modi

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി നരേന്ദ്ര മോദി അടുത്ത ആഴ്ച ജമ്മു കശ്മീരിലേക്ക് പോകും.  ബിജെപിയുടെ മൂന്നോളം മഹാറാലിയില്‍ അദ്ദേഹം പങ്കെടുക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കലും സുപ്രധാന നേട്ടങ്ങളും ഉയര്‍ത്തിപ്പിടിച്ചുകൊണ്ടായിരിക്കും മോദിയുടെ പ്രചാരണം.

അടുത്തിടെ തുടര്‍ച്ചയായി ഭീകരാക്രമണങ്ങള്‍ നടന്ന ദോഡയില്‍ സംഘടിപ്പിക്കുന്ന പൊതുയോഗത്തില്‍ പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്യും. 10 വര്‍ഷത്തിനു ശേഷമാണ് ജമ്മൂ കശ്മീരില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories