കാഞ്ഞങ്ങാട്: പതിമൂന്നുകാരിയെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.യുപി സ്വദേശിയായ ഹയാജ് അലിയുടെ മകൾ റാഹിമീനിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.മാതാവിനോട് പിണങ്ങി മുറിയിൽ കയറി കതകടച്ചിരിക്കുകയായിരുന്നു.വർഷങ്ങളായി കാഞ്ഞങ്ങാട് ഗാർഡർ വളപ്പിൽ വാടക ക്വാർട്ടേഴ്സിൽ താമസിച്ചു വരികയായിരുന്നു ഇവരുടെ കുടുംബം.മാതാവ് മുട്ടിവിളിച്ചിട്ടും കതക് തുറക്കാത്തതിനെ തുടർന്ന് പെയിന്റിങ് ജോലി കഴിഞ്ഞ് തിരിച്ചെത്തിയ പിതാവ് വാതിൽ ചവിട്ടി തകർത്ത് അകത്ത് കടക്കുകയായിരുന്നു.തുടർന്ന് കാഞ്ഞങ്ങാട് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു