കണ്ണൂർ: കോഴിക്കോട് നിന്ന് ദുബായിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം കണ്ണൂർ വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്തു. സാങ്കേതിക പ്രശ്നങ്ങളെ തുടർന്നായിരുന്നു അടിയന്തര ലാൻഡിങ്.
രാവിലെയാണ് കോഴിക്കോടുനിന്നും വിമാനം ദുബായിലേക്ക് പുറപ്പെട്ടത്. വിമാനത്തിന്റെ കാർഗോ ഹോളിൽ പുക കാണുകയായിരുന്നു. കോഴിക്കോട് വിമാനത്താവളത്തിലെ ചില റൺവേകളിൽ പണി നടക്കുന്നതിനാലാണ് വിമാനം കണ്ണൂരിൽ ഇറക്കേണ്ടി വന്നത്. യാത്രക്കാരെ വിമാനത്തിൽനിന്ന് പുറത്തിറക്കിയെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വിമാനത്താവള അധികൃതർ അറിയിച്ചു.