Share this Article
Union Budget
KSRTC ടിക്കറ്റ് ബുക്കിംഗ് സുഗമമാക്കാൻ ഓണ്‍ലൈന്‍ വെബ്സൈറ്റും, പരാതി പരിഹാര പോര്‍ട്ടലും പുറത്തിറക്കി
ganesh kumar

കെഎസ്ആര്‍ടിസി യാത്രക്കാര്‍ക്ക് ടിക്കറ്റ് ബുക്കിംഗ് കൂടുതല്‍ സുഗമമാക്കുന്നതിന് വേണ്ടി പരിഷ്‌കരിച്ച ഓണ്‍ലൈന്‍ വെബ്‌സൈറ്റും, പരാതി പരിഹാര പോര്‍ട്ടലും ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാര്‍ പുറത്തിറക്കി. യാത്ര ചെയ്യേണ്ട സ്റ്റേഷനുകള്‍ വേഗത്തില്‍ കണ്ടെത്താനും, സ്റ്റേഷനുകളിലേക്കുള്ള ബസുകള്‍ വേഗത്തില്‍ തിരയാനും പുതിയ വെബ്‌സൈറ്റിലും, ആപ്പു വഴിയും കഴിയും.

യാത്രക്കാര്‍ക്ക് വേഗത്തില്‍ മനസിലാകുന്ന തരത്തിലുള്ള ഹോം പേജും ശ്രദ്ധേയമാണ്. കൂടാതെ അപകടകരമായ ഡ്രൈവിംഗ്, ജീവനക്കാരുടെയോ യാത്രക്കാരുടെയോ മറ്റു വാഹനങ്ങളിലുള്ളവരുടെയോ മോശമായ പെരുമാറ്റം, കൈയ്യേറ്റം എന്നിവയുടെ ഫോട്ടോ വീഡിയോ സഹിതം 9188619380 എന്ന നമ്പറിലേക്ക് വാട്ട്‌സാപ്പ് വഴിയും അറിയിക്കാം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories