Share this Article
സംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ;ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലര്‍ട്
rain

സംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരുമെന്ന്  കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന്  ഏഴ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.

പത്തനംത്തിട്ട, എറണകുളം, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകൾക്കാണ് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. ഒക്ടോബർ രണ്ട് വരെ കേരളത്തിൽ മഴയ്ക്കുള്ള സാധ്യത നിലനിൽക്കുന്നു.

ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും മത്സ്യബന്ധനത്തിന് വിലക്ക് ആണ്. നാളെയും ഏഴ് ജില്ലകൾക്ക് യെല്ലോ അലർട്ടാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories