ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തില്‍ കഴിഞ്ഞ ദിവസം മാത്രം കൊല്ലപ്പെട്ടത് 210 പേരെന്ന് റിപ്പോര്‍ട്ടുകള്‍. ഗാസയിലെ അഭയാര്‍ത്ഥി ക്യാമ്പിന് നേരെയാണ് ആക്രമണം നടന്നത്.
ആക്രമണത്തില്‍ 400ലധികം പേര്‍ക്ക് പരുക്കേതായാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ഹമാസ് ബന്ധികളാക്കിയ ഇസ്രയേല്‍ പൗരന്‍മാരെ ഇസ്രയേല്‍ സൈന്യം ഇടപെട്ട് മോചിപ്പിച്ചെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആക്രമണം നടന്നത്.
കൊല്ലപ്പെട്ട നൂറോളം പേരുടെ മൃതദേഹം അല്‍ അഖ്സ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. വ്യാഴാഴ്ച നുസെയ്റത്തിലെ യുഎന്‍ സ്‌കൂളില്‍ നടന്ന വ്യോമാക്രമണത്തില്‍ മൂന്ന് സ്ത്രീകളും ഒമ്പത് കുട്ടികളുമടക്കം 33 പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് വീണ്ടും ആക്രമണമുണ്ടായത്.
അതേസമയം കുട്ടികള്‍ക്കെതിരെ ക്രൂരത കാണിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇസ്രയേലിനെ ഐക്യരാഷ്ട്ര സഭ ഉല്‍പ്പെടുത്തി. എട്ടുമാസമായി തുടരുന്ന ഇസ്രയേല്‍ ആക്രമണത്തില്‍ 13,000 കുട്ടികളെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഇസ്രായേലിനെതിരെ ചെറുത്തുനില്‍പ്പ് നടത്തുന്ന ഹമാസിനെയും യുഎന്‍ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.