സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് സഹ സംവിധായികയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ സംവിധായകൻ സുരേഷ് തിരുവല്ല സുഹൃത്ത് വിജിത്ത് വിജയകുമാർ എന്നിവർക്കെതിരെ കേസെടുത്തു. മാവേലിക്കര സ്വദേശിയായ സഹ സംവിധായികയുടെ പരാതിയിൽ മരട് പൊലീസാണ് കേസെടുത്തത്.
സിനിമയിൽ അവസരം വാഗ്ദാനം ചെയ്‌തും വിവാഹ വാഗ്‌ദാനം നൽകിയും പീഡിപ്പിച്ചുവെന്നാണ് കേസ്. ഓർമ്മ നാളേക്കായി തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് സുരേഷ് തിരുവല്ല.