Share this Article
Union Budget
ജര്‍മനിയിലെ സോലിങ്കനില്‍ കത്തിയാക്രമണത്തില്‍ 3 മരണം
 Solingen, Germany


ജര്‍മനിയിലെ സോലിങ്കനില്‍ കത്തിയാക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പട്ടു.നാല് പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സോലിങ്കന്‍ നഗരവാര്‍ഷിക ദിനാഘോഷങ്ങള്‍ക്കിടെ ഇന്നലെ അര്‍ധരാത്രിയോടെയാണ് ആക്രമണമുണ്ടായത്.

അക്രമി സംഗീത നിശയ്ക്കിടയിലേക്ക് എത്തി ആളുകളെ കുത്തി പരിക്കേല്‍പ്പിച്ചതിന് ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു.ആക്രമിക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി. ആക്രമണകാരണം വ്യക്തമല്ല, ഭീകരാക്രമണമാണോ എന്നുള്ള സാധ്യതകളും പൊലീസ് പരിശോധിക്കുന്നുണ്ട്.സംഭവ സ്ഥലത്ത് പൊലീസ് പെട്രോളിങ് തുടരുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories