Share this Article
ഉറങ്ങിക്കിടന്ന 20കാരിയെ വീട്ടില്‍ കയറി കുത്തിക്കൊലപ്പെടുത്തി
വെബ് ടീം
posted on 15-05-2024
1 min read
young-lady-stabbed-to-death-for-allegedly-rejecting-love-proposal

ബംഗലൂരു: പ്രണയം നിരസിച്ചതിന്റെ പകയില്‍ യുവതിയെ വീട്ടില്‍ കയറി കുത്തിക്കൊലപ്പെടുത്തി. അഞ്ജലി എന്ന 20 കാരിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. 

കര്‍ണാടകയിലെ ഹുബ്ബളി വീരപുരയിലാണ് സംഭവം.വിശ്വ എന്ന ഗിരീഷ് (23) ആണ് കൊലയാളി. പുലര്‍ച്ചെ 5.30 ഓടെയായിരുന്നു അക്രമം. യുവതിയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ യുവാവ് ഉറങ്ങിക്കിടന്ന അഞ്ജലിയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

യുവതിയുടെ മുത്തശ്ശിയും സഹോദരിമാരും നോക്കിനില്‍ക്കെയായിരുന്നു കൊലപാതകം. മുറിയില്‍ നിന്നും വീട്ടിലൂടെ വലിച്ചിഴച്ച പ്രതി, അടുക്കളയില്‍ കൊണ്ടിട്ടശേഷവും കുത്തി. ബഹളം കേട്ട് നാട്ടുകാര്‍ ഓടിക്കൂടുന്നതിനിടെ പ്രതി സ്ഥലത്തു നിന്നും രക്ഷപ്പെട്ടു. പ്രതിക്കായി തിരച്ചില്‍ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories