Share this Article
മേയർ ആര്യയ്‌ക്കും സച്ചിൻദേവ് എംഎൽഎയ്‌ക്കും കുഞ്ഞ് പിറന്നു
വെബ് ടീം
posted on 10-08-2023
1 min read
MAYOR ARYA RAJENDRAN GIVES BIRTH TO GIRL CHILD

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും ബാലുശേരി എംഎൽഎ സച്ചിൻദേവിനും കുഞ്ഞ് പിറന്നു. ഇന്ന് രാവിലെയാണ് ആര്യ പെൺകുഞ്ഞിന് ജന്മം നൽകിയത്. നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎൽഎ ആണ് സച്ചിൻ ദേവ്. ആര്യ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറും.

ബാലസംഘ കാലം മുതലുള്ള പരിചയമാണ് പിന്നീട് ഇരുവരുടെയും വിവാഹത്തിലേക്കെത്തിയത്. തിരുവനന്തപുരം ഓൾ സെയ്ന്റ്സ് കോളജിൽ വിദ്യാർഥിയായിരിക്കെ 21–ാം വയസിലാണ് ആര്യ മേയറായത്. 2022 സെപ്റ്റംബർ നാലിനായിരുന്നു ആര്യയുടെയും കോഴിക്കോട് ബാലുശേരി എംഎൽഎയായ സച്ചിൻദേവിന്റെയും വിവാഹം. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories