വിലക്കുകള്‍ കാറ്റില്‍പ്പറത്തി ദീപാവലിക്ക് പടക്കങ്ങള്‍ പൊട്ടിച്ചതോടെ ലോകത്തെ ഏറ്റവും കൂടുതല്‍ വായുമലിനീകരണമുള്ള നഗരമായി മാറി ഡല്‍ഹി. വായുഗുണനിലവാരം അളക്കുന്ന ഐക്യു എയറിന്റെ കണക്കനുസരിച്ച് അന്തരീക്ഷ മലിനീകരണ തോതില്‍ ഡല്‍ഹി ഒന്നാമതെത്തിയത്.
ഡല്‍ഹിയിലെ ആനന്ദ് വിഹാര്‍, ജഹാംഗീര്‍, പുരി എന്നിവിടങ്ങളില്‍ വായുഗുണനിലവാര സൂചിക നാന്നൂറിന് മുകളില്‍ കടന്നു. പടക്കത്തിന് നിരോധനം ഉണ്ടായിരുന്നെങ്കിലും നിയന്ത്രണങ്ങള്‍ മറികടന്നുള്ള ആഘോഷങ്ങളാണ് മലിനീകരണതോത് ഉയരാന്‍ കാരണമായത്. കഴിഞ്ഞദിവസങ്ങളിലും ഡല്‍ഹിയിലെ വായുഗുണനിലവാരം മോശമായിമായിരുന്നു.