കോഴിക്കോട് പേരാമ്പ്രയിലെ തീപിടുത്തം നിയന്ത്രണ വിധേയമാക്കിയത് ആറുമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവില്‍. നാല് കടകള്‍ പൂര്‍ണ്ണമായും കത്തി നശിച്ചതോടെ കോടികളുടെ നഷ്ടമാണ് ഉണ്ടായത്. ഹൈപ്പര്‍ മാര്‍ക്കറ്റിന് തൊട്ടുമുമ്പിലുള്ള മാലിന്യക്കൂമ്പാരത്തിന് തീ വെച്ചതിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.