കൊടുങ്ങല്ലൂര്‍ ശ്രീനാരായണപുരത്ത് ക്ഷേത്രത്തില്‍ കവര്‍ച്ച. തിരുവാഭരണവും വെള്ളിക്കിരീടവും മോഷണം പോയി. ശ്രീനാരായണപുരം വേക്കോട് ക്ഷേത്രത്തിലാണ് കവർച്ച നടന്നത്.വേക്കോട് ശ്രീ ഭദ്രകാളി മുരുക ക്ഷേത്രത്തിലാണ് മോഷണം നടന്നത്. രാവിലെ എട്ട് മണിയോടെ ക്ഷേത്രം ഭാരവാഹിയാണ് മോഷണ വിവരം ആദ്യം അറിയുന്നത്. ഓഫീസ് മുറിയുടെ പൂട്ട് തകർത്ത് മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് കവർന്നത്. ഒരു പവൻ തൂക്കമുള്ള സ്വർണമാലയും, മൂന്ന് വെള്ളിമാലകളും, വെള്ളി കിരീടവുമാണ് നഷ്ടപ്പെട്ടത്. ശ്രീകോവിലും മോഷ്ടാക്കൾ കുത്തിതുറന്നിട്ടുണ്ട്.
മൂന്ന് മാസങ്ങൾക്ക് മുമ്പ് ഇതേ ക്ഷേത്രത്തിലെ മൂന്ന് ഭണ്ഡാരങ്ങളും കവർന്നിരുന്നു. മതിലകം പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. വിരലടയാള വിദഗ്ധരും, ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.