Share this Article
വൈദ്യശാസ്ത്ര നൊബേൽ കാറ്റലിൻ കാരിക്കോയ്ക്കും ഡ്രൂ വെ‌യ്സ്മാനും
വെബ് ടീം
posted on 02-10-2023
1 min read
nobel for medicine to two

സ്റ്റോക്ക്ഹോം ∙ 2023 ലെ വൈദ്യശാസ്ത്ര നൊബേലിന് കാറ്റലിൻ കാരിക്കോ (ഹംഗറി), ഡ്രൂ വെ‌യ്സ്മാൻ (യുഎസ്) എന്നിവർ അർഹരായി. കൊവിഡ്–19 വാക്സീൻ ഗവേഷണത്തിനുള്ള സുപ്രധാന കണ്ടെത്തലിനാണ് പുരസ്കാരം. വാക്സീനുകളിൽ സഹായകരമായ എംആർഎൻഎയുമായി (മെസഞ്ചർ ആർഎൻഎ) ബന്ധപ്പെട്ട പഠനമാണ് ഇവരെ പുരസ്കാരത്തിന് അർഹരാക്കിയത്.കൊവിഡ് വാക്സീന്‍ ഗവേഷണത്തിൽ ഉൾപ്പെടെ ഇത് ഏറെ ഗുണകരമായ കണ്ടെത്തലായിരുന്നു ഇത്.


ഹെപ്പറൈറ്റിസ്, മങ്കിപോക്സ് തുടങ്ങിയവയ്ക്കെതിരെയുള്ള വാക്സീൻ ഒരുക്കുന്നതിലും ഡ്രൂവിന്റെയും കാറ്റലിന്റെയും പഠനം സഹായകമായി. നൊബേൽ വൈദ്യശാസ്ത്ര വിഭാഗം സമിതിയുടെ സെക്രട്ടറി ജനറൽ തോമസ് പൾമൻ ആണ് വിജയികളെ പ്രഖ്യാപിച്ചത്.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories