Share this Article
image
ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട് വ്യാജപ്രചാരണം; 14 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
False propaganda regarding relief fund; 14 cases were registered

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന അഭ്യര്‍ഥനയ്ക്ക് എതിരെ പ്രചാരണം നടത്തിയതിന് സംസ്ഥാനത്ത് 14 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

ഇത്തരം പ്രചാരണങ്ങള്‍ നടത്തിയ 194 പോസ്റ്റുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ കണ്ടെത്തുകയും അവ നീക്കം ചെയ്യുന്നതിന് അതത് സാമൂഹിക മാധ്യമങ്ങള്‍ക്കു നിയമപ്രകാരമുള്ള നോട്ടീസ് നല്‍കുകയും ചെയ്തതായി പൊലീസ് അറിയിച്ചു.

തിരുവനന്തപുരം നഗരത്തില്‍ നാലും എറണാകുളം നഗരത്തിലും പാലക്കാടും രണ്ടു വീതവും കൊല്ലം നഗരം, എറണാകുളം റൂറല്‍, തൃശൂര്‍ നഗരം, മലപ്പുറം, വയനാട്, തിരുവനന്തപുരം റൂറല്‍ എന്നിവിടങ്ങളില്‍ ഓരോ കേസ് വീതവുമാണു രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെയുള്ള വ്യാജപ്രചാരണങ്ങള്‍ നിരീക്ഷിക്കുന്നതിനായി സാമൂഹിക മാധ്യമങ്ങളില്‍ സൈബര്‍ പട്രോളിങ് ശക്തമാക്കിയതായും പൊലീസ് അറിയിച്ചിട്ടുണ്ട്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories