സംവിധായകൻ ആഷിഖ് അബു ഫെഫ്കയിൽ നിന്നും രാജിവച്ചു. ഫെഫ്കയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നുമാണ് ആഷിഖ് അബു രാജിവച്ചത്. ഫെഫ്കയുടേത് കാപട്യം നിറഞ്ഞ നേതൃത്വമെന്നും, ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സംഘടന മൗനം പാലിക്കുകയാണെന്നും ആഷിഖ് അബു രാജി കത്തിൽ ആരോപിച്ചു. ബി ഉണ്ണികൃഷ്ണനെതിരായ ആരോപണങ്ങൾക്ക് പിന്നാലെയാണ് ആഷിഖ് അബു രാജി വച്ചത്. നേരത്തേയും ഫെഫ്ക നേതൃത്വത്തിനെതിരെ പരസ്യമായി ആഷിഖ് അബു രംഗത്തെത്തിയിരുന്നു.