സംസ്ഥാനത്ത് പനിക്കേസുകള്‍ പതിമൂവായിരം കടന്നു. ഇന്നലെ മാത്രം 13,248 പേരാണ് പനിക്ക് ചികിത്സ തേടിയത്. അതില്‍ 10 പേര്‍ക്ക് എച്ച്1എന്‍1 ഉം രണ്ട് പേര്‍ക്ക് മലേറിയയും ഒമ്പത് പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ പനി ബാധിച്ച് നാല് പേര്‍ മരിച്ചു. എലിപ്പനി ബാധിച്ച് ഒരാളും ഡെങ്കിപ്പനി ബാധിച്ച് ഒരാളുമാണ് മരിച്ചത്. മറ്റ് രണ്ടു മരണങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ല. മരിച്ച ഒരാള്‍ക്ക് എലിപ്പനിയുടെയും മറ്റൊരാള്‍ക്ക് ഡെങ്കിപനിയുടെയും ലക്ഷണമുണ്ടായിരുന്നെന്നാണ് വിവരം.