നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ടീമില്‍ ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കും ഇന്ത്യന്‍ വംശജന്‍ വിവേക് രാമസ്വാമിയും. പുതുതായി രൂപീകരിക്കുന്ന നൈപുണ്യ വികസന വകുപ്പിന്റെ ചുമതലയാവും ഇരുവര്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്.
മസ്‌കും രാമസ്വാമിയും ഉദ്യോഗസ്ഥതല പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുമെന്നും അപ്രായോഗിക നിയന്ത്രണങ്ങള്‍ ഒഴിവാക്കുമെന്നും ട്രംപ് അറിയിച്ചു. പ്രതിരോധ സെക്രട്ടറിയേയും ട്രംപ് പ്രഖ്യാപിച്ചു. ഫോക്‌സ് ന്യൂസ് അവതാരകന്‍ പീറ്റ് ഹെഗ്‌സെത്താണ് പുതിയ പ്രതിരോധ സെക്രട്ടറി. പ്രതിരോധ സെക്രട്ടറി നിയമനത്തിലെ കീഴ് വഴക്കങ്ങള്‍ ലംഘിച്ചാണ് നിയമനം.
മുന്‍ പട്ടാള മേധാവിമാരെയാണ് സാധാരണയായി പ്രതിരോധ സെക്രട്ടറിമാരായി നിയമിക്കാറുള്ളത്. ഇറാഖ്, അഫ്ഗാനിസ്ഥാന്‍ യുദ്ധങ്ങളില്‍ പങ്കെടുത്തതാണ് പീറ്റിന്റെ യുദ്ധമേഖലയിലെ അനുഭവസമ്പത്ത്. സിഐഎ മേധാവിയായി ജോണ്‍ റാറ്റ്ക്ലിഫിനെ തീരുമാനിച്ചു. ഒന്നാം ട്രംപ് സര്‍ക്കാരില്‍ ഇന്റലിജന്‍സ് ഡയറക്ടറായിരുന്നു റാറ്റ്ക്ലിഫ്.