വഖഫ് ബോർഡ് അധിനിവേശം മുനമ്പം വിഷയം മാത്രമാക്കി ഒതുക്കാൻ സർക്കാർ ശ്രമം നടത്തുന്നുവെന്ന് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ. പ്രതിപക്ഷം ഇതിന് കൂട്ട് നിൽക്കുകയാണ്. ജുഡീഷ്യൽ കമ്മീഷൻ വച്ച് പ്രശ്നം ഒതുക്കാൻ ശ്രമിക്കുന്നു. വഖഫ് ഭീഷണിക്കെതിരായി ശക്തമായ പ്രതിഷേധം ബി ജെ പി ഉയർത്തുംമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.