മഹാരാജസ് കോളേജിന്റെ പേരില്‍ വ്യാജ രേഖ ചമച്ച കേസില്‍ കേസെടുത്ത് ഒമ്പത് ദിവസത്തിലേക്ക് കടക്കുമ്പോഴും വിദ്യയെ കണ്ടെത്താനാകാതെ അന്വേഷണ സംഘം. വിദ്യ ഒളിവിലാണെന്നാണ് വിശദീകരണം. അതേസമയം കേസില്‍ അട്ടപ്പാടി കോളേജ് പ്രിന്‍സിപ്പല്‍ അടക്കമുള്ളവരുടെ മൊഴി രേഖപ്പെടുത്തണമെന്നാവശ്യപ്പെട്ട് അഗളി പൊലീസ് ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും