Share this Article
ഐഎസ് ഭീകരൻ കേരളത്തിലുമെത്തി; വനമേഖലകളില്‍ ഐ.എസ് പതാക സ്ഥാപിച്ചു; ഷാനവാസ് ആക്രമണത്തിനും പദ്ധതിയിട്ടു
വെബ് ടീം
posted on 02-10-2023
1 min read
shanavas plan to attack south india

ന്യൂഡൽഹി: ജയ്പൂരില്‍ പിടിയിലായ ഐഎസ് ഭീകരന്‍ ഷാനവാസും സംഘവും കേരളത്തിലുമെത്തി. വനമേഖലകളില്‍ താമസിച്ച് ഐ.എസ് പതാക സ്ഥാപിച്ച് ഫോട്ടോയെടുത്തു. ചിത്രങ്ങള്‍ കണ്ടുകിട്ടിയെന്ന് സ്പെഷല്‍ സെല്‍ വൃത്തങ്ങള്‍ പറഞ്ഞു. ഷാനവാസ് തെക്കേ ഇന്ത്യയിലും ആക്രമണത്തിന് പദ്ധതിയിട്ടെന്ന് ഡല്‍ഹി പൊലീസ്. പരമാവധി നാശനഷ്ടമുണ്ടാക്കുന്ന തരത്തില്‍ സ്ഫോടനം നടത്തുകയായിരുന്നു ലക്ഷ്യം. സംഘം തെക്കേ ഇന്ത്യയിലും ആക്രമണത്തിന് പദ്ധതിയിട്ടെന്ന് ഡല്‍ഹി പൊലീസ് സൂചിപ്പിക്കുന്നു. പശ്ചിമഘട്ടം കേന്ദ്രീകരിച്ച് സംഘങ്ങളെ രൂപീകരിക്കാനുള്ള ശ്രമത്തിനിടെയാണ് ഷാനവാസിന്റെ അറസ്റ്റ്. 

മൂന്ന് ലക്ഷം രൂപ ഇയാളെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് എൻഐഎ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇയാൾക്ക് ഒപ്പം കൂടുതൽ പേർ അറസ്റ്റിലായെന്നാണ് സൂചന. ഉത്തരേന്ത്യയിലെ വിവിധയിടങ്ങളിൽ ഇയാൾ സ്ഫോടനങ്ങൾക്ക് പദ്ധതിയിട്ടുവെന്നും  സ്ഫോടകവസ്തുക്കൾ നിർമ്മിക്കാനുള്ള സാധനങ്ങളും പിടികൂടിയെന്നും ഡല്‍ഹി  പൊലീസ് അറിയിച്ചു. 

ദേശീയ അന്വേഷണ ഏജൻസിയുടെ  മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെട്ട ഭീകരനാണ് പിടിലായ ഷഹാനവാസ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories