സമ്മേളനങ്ങള്‍ പുരോഗമിക്കവേ പ്രാദേശിക തലത്തിലെ വിഭാഗീയ പ്രശ്‌നങ്ങളില്‍ സിപിഐഎം സംസ്ഥാന നേതൃത്വത്തിന് കടുത്ത അതൃപ്തി. സംഘടനാപരമായ നടപടികള്‍ കടുപ്പിക്കാന്‍ തന്നെയാണ് നേതൃത്വത്തിന്റെ നീക്കം. അതിനിടെ തിരുവനന്തപുരത്തെ മംഗലപുരം ഏരിയ സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപോയ ഏരിയ സെക്രട്ടറി മധു മുല്ലശേരി ബിജെപിയിലേക്ക് എന്നാണ് സൂചന. ആലപ്പുഴയില്‍ ജി.സുധാകരന്റെ അടുത്ത നീക്കം എന്തായിരിക്കും എന്നതിലും ആകാംക്ഷ നിലനില്‍ക്കുന്നു.