Share this Article
image
ലെബനനിലെ വോക്കി ടോക്കി പൊട്ടിത്തെറിച്ചുണ്ടായ സ്‌ഫോടനം; മരണസംഖ്യ മുപ്പത്തിനാലായി
Lebanon's walkie-talkie explosion

ലെബനനിലില്‍ പേജറുകളും വോക്കി ടോക്കികളും പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം  മുപ്പത്തിനാലായി. 3200 പേര്‍ക്ക് പരിക്കേറ്റു. 450പേര്‍ പരിക്കേറ്റ് ഗുരുതര ചികില്‍സയില്‍.

ആക്രമണത്തിന് പിന്നില്‍ ഇസ്രയേലിന്റെ ചാരസംഘടനയായ മൊസാദാണെന്ന ഇറാന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സായുധ സംഘമായ ഹിസ്ബുള്ള ആരോപിച്ചു.ആരോപണത്തില്‍ ഇസ്രയേല്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല.

സംഭവത്തില്‍ ഇരുകൂട്ടരും സംയമനം പാലിക്കണമെന്ന് യുഎന്‍ രക്ഷാസമിതി ആവശ്യപ്പെട്ടു. രക്ഷാസമിതിയുടെ അടിയന്തര യോഗം വെള്ളിയാഴ്ച ചേരും.

സാധരണക്കാര്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ യുദ്ധോപകരണങ്ങളാക്കരുതെന്ന്  യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് പറഞ്ഞു.

പേജര്‍ പജര്‍ സ്ഫോടനങ്ങള്‍ക്ക് പിന്നാലെ ബെയ്‌റൂട്ടിലും തെക്കന്‍ ലെബനനിലും വാക്കിടോക്കികള്‍ പൊട്ടിത്തെറിച്ചതോടെ ആശങ്ക വര്‍ധിക്കുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories