ഹൈദരാബാദ്: നടൻ വിനായകന് നേരെ വിമാനത്താവളത്തിൽ കയ്യേറ്റം. ഹൈദരാബാദ് വിമാനത്താവളത്തിലാണ് സംഭവമുണ്ടായത്. നടനെ ഉദ്യോഗസ്ഥര്‍ സി.ഐ.എസ്.എഫ് തടഞ്ഞുവെച്ചതായാണ് വിവരം. വിനായകനെ ഹൈദ്രബാദ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണെന്നാണ് വിവരം.
വിനായകൻ കൊച്ചിയില്‍ നിന്നും ഗോവയിലേക്കുള്ള യാത്രയിലായിരുന്നു. അതിനിടെയാണ് കയ്യേറ്റമുണ്ടായത്. ഡൊമസ്റ്റിക് ട്രാന്‍സ്ഫര്‍ ഏരിയയില്‍ വിനായകന്‍ ബഹളമുണ്ടാക്കിയെന്നാണ് പോലീസ് പറയുന്നത്. തുടര്‍ന്ന് സി.ഐ.എസ്.എഫ് ഇടപെടുകയായിരുന്നു. ശേഷം വിനായകനെ കസ്റ്റഡിയിലെടുക്കുകയും പോലീസിന് കൈമാറുകയും ചെയ്തു.
കൊച്ചിയില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തിലാണ് താരം ഗോവയിലേക്ക് പോയത്. എന്നാല്‍ ഗോവയില്‍ നിന്നുള്ള കണക്ടിങ് ഫ്ലൈറ്റ് ഹൈദരാബാദില്‍ നിന്നായതിനാല്‍ താരം ഹൈദരാബാദില്‍ ഇറങ്ങി. തുടര്‍ന്ന് അവിടെവച്ച് സിഐഎസ്എഫ് ഉദ്യോഗസ്ഥരുമായുണ്ടായ വാക്കുതര്‍ക്കമാണ് പിന്നീട് കയ്യേറ്റത്തില്‍ കലാശിക്കുകയായിരുന്നു.
ഇപ്പോഴും വിനായകന്‍ ഹൈദരാബാദ് വിമാനത്താവളത്തില്‍ തുടരുകയാണ്. സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തില്‍ തന്നെയുള്ള മുറിയിലേക്ക് മാറ്റി മര്‍ദിച്ചുവെന്നാണ് വിനായകൻ പറയുന്നത്.