റഷ്യ യുക്രൈന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ രണ്ടാം സമാധാന ഉച്ചകോടി ഇന്ത്യയില്‍ വച്ച് നടത്തണമെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്‌ലോദമിര്‍ സെലന്‍സ്‌കി. സമാധാന നീക്കങ്ങളില്‍ ഇന്ത്യയുടെ സഹകരണം പ്രതീക്ഷിക്കുന്നതായും സെലന്‍സ്‌കി പറഞ്ഞു.
ചരിത്രപരമായ കൂടിക്കാഴ്ചയായിരുന്നു മോദിയുടെയും സെലന്‍സ്‌കിയുടേയും. യുക്രൈന്‍ സ്വതന്ത്ര രാഷ്ട്രമായി ഇന്ത്യയുമായി നയതന്ത്രബന്ധം ആരംഭിച്ച ശേഷം ഇതാദ്യമായാണ് ഇന്ത്യന്‍ പ്രധാനമന്ത്രി യുക്രൈനിലെത്തുന്നത്.
റഷ്യ യുക്രൈന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ രണ്ടാം സമാധാന ഉച്ചകോടി ഇന്ത്യയില്‍ വച്ച് നടത്തണമെന്നും ഇക്കാര്യം മോദിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സെലന്‍സ്‌കി പറഞ്ഞു. കൂടിക്കാഴ്ചയ്ക്കിടെ ഇരു രാജ്യങ്ങളും തമ്മില്‍ വാണിജ്യ നയതന്ത്രകരാറും ഊര്‍ജകരാറും അടക്കമുള്ള സഹകരണകരാറുകളില്‍ ഒപ്പുവച്ചു.
റഷ്യ യുക്രൈന്‍ സംഘര്‍ഷം ഒഴിവാക്കാന്‍ ഡയലോഗ് ആന്‍ഡ് ഡിപ്ലോമസി എന്ന ,സംവാദത്തിലൂടെ നയതന്ത്രം എന്ന നയമാണ് ഇന്ത്യക്ക്. ബുദ്ധന്റെയും ഗാന്ധിജിയുടെയും നാട്ടില്‍ നിന്നാണ് താന്‍ വരുന്നതെന്നും സമാധാനത്തിനാണ് ഇന്ത്യ ഊന്നല്‍ നല്‍കുന്നതെന്നും മോദി വ്യക്തമാക്കി.
റഷ്യയുമായി അടുത്ത നയതന്ത്രബന്ധം പുലര്‍ത്തുന്ന രാജ്യം എന്ന നിലയിലും മോദി സെലന്‍സ്‌കി സന്ദര്‍ശനം നിര്‍ണായകമായിരുന്നു. യുക്രൈന്‍ റഷ്യ സംഘര്‍ഷത്തിനിടെ രാഷ്ട്രീയ പ്രാധാന്യം ഏറെയുണ്ട് മോദി സെലന്‍സ്‌കി സന്ദര്‍ശനത്തിന്. റഷ്യ - യുക്രൈന്‍ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള ഏതു നീക്കത്തോടും ഇന്ത്യ സഹകരിക്കുമെന്നാണ് ഇന്ത്യന്‍പ്രധാനമന്ത്രിയുടെ ഉറപ്പ്.