ദേശീയ ധനകാര്യ കമ്മീഷന് നിവേദനം സമർപ്പിക്കാൻ സംസ്ഥാന സർക്കാർ. കേന്ദ്രത്തിന് ലഭിക്കുന്ന നികുതി വരുമാനത്തിൽ നിന്ന് സംസ്ഥാനങ്ങൾക്കുള്ള വിഹിതം 50 ശതമാനമായി ഉയർത്തണമെന്നാണ് കേരളത്തിന്റെ അവശ്യം. ഇതിനുപുറമേ പ്രകൃതിദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തോട് കേന്ദ്രം അനുഭാവപൂർണമായ സമീപനം സ്വീകരിക്കണമെന്നും അവശ്യപ്പെടുന്നു.