കേരളത്തിലെ മന്ത്രിമാര്‍ ഷിരൂരില്‍ പോകാന്‍ വൈകിയത് ദൗര്‍ഭാഗ്യകരമാണെന്ന് കെ.മുരളീധരന്‍. സിദ്ധരാമ പോയ ദിവസം തന്നെ കേരളത്തില്‍ നിന്നും മന്ത്രിമാര്‍ പോയിരുന്നെങ്കില്‍ വലിയ ആശ്വാസമാകുമായിരുന്നു. തിരച്ചില്‍ വൈകിയതില്‍ കര്‍ണാടക സര്‍ക്കാരിനെ കുറ്റപ്പെടുത്താന്‍ കഴിയില്ല.
കേരളവും കര്‍ണാടകവും തമ്മില്‍ തര്‍ക്കമില്ല. അര്‍ജുന്റെ കുടുംബത്തിനെതിരെ സൈബര്‍ ആക്രമണം നടത്തുന്നവര്‍ ആരായാലും ശിക്ഷിക്കപ്പെടണം. ഉണ്ടായ ദുരന്തത്തേക്കാള്‍ വേദനിപ്പിക്കുന്നതാണ് ഇത്തരം സൈബര്‍ ആക്രമണങ്ങളെന്നും കെ. മുരളീധരന്‍ പറഞ്ഞു.