കണ്ണൂർ ചെറുപുഴയിലെ രാത്രിയിൽ സഞ്ചരിക്കുന്ന ബ്ലാക്മാന്‍ സിസിടിവിയിൽ.രാത്രിയിൽ അജ്ഞാതന്റെ വിളയാട്ടം സിസി ടിവിയിൽ പതിഞ്ഞു. പ്രാപ്പൊയിലിലെ വീടിന്‍റെ ചുമരിൽ വരയ്ക്കുന്ന ദൃശ്യങ്ങളാണ് പുറത്തായത്. പ്രദേശത്തെ നിരവധിവീടുകളില്‍ കരികൊണ്ട് ബ്ലാക്മാന്‍ എന്ന് എഴുതിയിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് കൈമാറി.
ഒന്നിലധികം 'അജ്ഞാത'മനുഷ്യര്‍ ഉണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഒരേ സമയങ്ങളില്‍ പലയിടങ്ങളിലായി അജ്ഞാതന്‍ പ്രത്യക്ഷപ്പെടാറുണ്ടെന്നും പുലര്‍ച്ചെ നേരത്താണ് ജനാലകളിലു വാതിലിലും അടിച്ച് ശബ്ദമുണ്ടാക്കിയ ശേഷം ഓടിയൊളിക്കുകയാണ് ഇയാള്‍ ചെയ്യുകയെന്നും നാട്ടുകാര്‍ പറയുന്നു. വീടുകളിലെ അയയിലെ തുണി മടക്കി വയ്ക്കുന്നതടക്കമുള്ള വിചിത്ര സ്വഭാവങ്ങള്‍ ഇയാള്‍ക്കുണ്ടെന്നും നാട്ടുകാര്‍ കൂട്ടിച്ചേര്‍ത്തു.
അര്‍ധരാത്രി കതകില്‍ മുട്ടി ഓടി മറയുന്ന അജ്ഞാതനെ തfരയുമ്പോഴാണ് എഴുത്തും വരയും ശ്രദ്ധയില്‍പ്പെടുന്നത്. വീട്ട് ചുമരുകളില്‍ വിചിത്ര രൂപങ്ങള്‍, ബ്ലാക്ക് മാനെന്ന് അക്ഷരം തെറ്റിയും തെറ്റാതെയും എഴുത്തുകള്‍. കരി കൊണ്ട് വരച്ച ചിത്രങ്ങള്‍. വീടുകളിലെത്തി കതകിലും ജനലിലും മുട്ടി പേടിപ്പിക്കലായിരുന്നു ഇയാളുടെ രീതിയെന്നും നാട്ടുകാര്‍ പറയുന്നു.
പൊലീസുകാരന്റെയും മുന്‍ പഞ്ചായത്തംഗത്തിന്റെയുമെല്ലാം വീടുകളില്‍ കരിപ്രയോഗമുണ്ട്. ഒന്നിലധികം പേരുളള സംഘമാണോ പിന്നിലെന്നും പൊലീസ് സംശയിക്കുന്നുണ്ട്. എന്നാല്‍ ഇയാള്‍ ഇതുവരെ ആരെയും ഉപദ്രവിച്ചിട്ടില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇരുട്ടിലെ അജ്ഞാതന്റെ സാന്നിധ്യം കൊണ്ട് മലയോരത്തുളളവര്‍ ഒറ്റയ്ക്ക് നടക്കാന്‍ തന്നെ പേടിയിലാണ്. ഇയാളെ ഉടന്‍ പിടികൂടുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.