Share this Article
മാസപ്പടിക്കേസില്‍ കൂടുതല്‍ രേഖകളുമായി മാത്യു കുഴല്‍നാടന്‍
Mathew Kuzhalnadan with more documents in the masappadi case

മാസപ്പടിക്കേസില്‍ കൂടുതല്‍ രേഖകളുമായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. മുഖ്യമന്ത്രിയുടെയും മകളുടെയും പങ്ക് തെളിയിക്കുന്ന രേഖകളെന്ന് അവകാശപ്പെട്ടുള്ള അഞ്ച് പുതിയ രേഖകളാണ് കോടതിയില്‍ സമര്‍പ്പിച്ചത്.

കേന്ദ്ര സർക്കാർ സ്വകാര്യ മൈനിങ് പാട്ടക്കരാർ റദ്ദാക്കണമെന്ന് നിർദേശിച്ച ഉത്തരവ്, പാട്ടക്കരാർ റദ്ദാക്കണം എന്ന മൈനിങ് ആൻഡ് ജിയോളജി ഡയറക്ടറുടെ ഉത്തരവ് തുടങ്ങിയ സുപ്രധാന തെളിവുകളാണ് നല്‍കിയതെന്ന് എംഎൽഎ മാധ്യമങ്ങളോട് പറഞ്ഞു.

ഖനനം അനുവദിക്കരുതെന്ന് ഉത്തരവ് ഉണ്ടായിരുന്നിട്ടും  മുഖ്യമന്ത്രി അധികാരം ഉപയോഗിച്ച് ഖനനത്തിന് അനുമതി നൽകിയെന്നും മാത്യു കുഴൽനാടൻ ആരോപിച്ചു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories