ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കമലാ ഹാരിസിനെ പിന്തുണച്ച് മുന്‍ പ്രസിഡന്റ് ബറാക് ഒബാമ. അമേരിക്കന്‍ ജനതയുടെ നല്ല ഭാവിക്കുവേണ്ടി കമലയെ പിന്തുണയ്ക്കണമെന്ന് ബെറാക് ഒബാമ ആവശ്യപ്പെട്ടു. ചിക്കാഗോയില്‍ നടക്കുന്ന ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ദേശീയ കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കമല ഹാരിസിനെ പിന്തുണച്ചും എതിര്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനെ വിമര്‍ശിച്ചുമായിരുന്നു ബെറാക് ഒബാമയുടെ പ്രസംഗം. രാജ്യത്തെ ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്ന അവര്‍ക്ക് മെച്ചപ്പെട്ട വേതനം ഉറപ്പാക്കാന്‍ പോരാടുന്ന പ്രസിഡന്റിനെയാണ് അമേരിക്കയ്ക്ക് ആവശ്യം. രാജ്യത്തിന്റെ ഭാവിക്ക് വേണ്ടി വോട്ട് ചെയ്യണമെന്ന് ഒബാമ ആഹ്വാനം ചെയ്തു.
ഡൊണാള്‍ഡ് ട്രംപ് രാജ്യത്തിന് ഭീഷണിയാണ്. ഇനിയൊരു നാലുവര്‍ഷം കൂടി ട്രംപിന്റെ അരാചകത്വം സഹിക്കാന്‍ രാജ്യത്തിനാകില്ല. തെരഞ്ഞെടുപ്പില്‍ തോല്ഡക്കുമെന്ന ഭയത്തിലാണ് കമല ഹാരിസിനെതിരെ ട്രംപ് ദുഷ്പ്രചാരണം നടത്തുന്നതെന്നും ഒബാമ കൂട്ടീച്ചേര്‍ത്തു.