എഡിജിപി വിഷയത്തില്‍ പ്രകാശ് ബാബുവിന്റെ പരസ്യപ്രസ്താവനയെ ചൊല്ലി സിപിഐയില്‍ ഭിന്നത. സിപിഐയില്‍ വക്താക്കള്‍ വേണ്ടെന്ന് സംസ്ഥാന നിര്‍വാഹക സമിതി യോഗത്തില്‍ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എന്നാല്‍ ജനയുഗത്തില്‍ ലേഖനം എഴുതിയത് സംസ്ഥാന സെക്രട്ടറിയോട് പറഞ്ഞതിനു ശേഷമെന്ന് പ്രകാശ് ബാബു.