കോട്ടയം: ഉമ്മന്‍ചാണ്ടിയുടെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര ജന്മനാട്ടില്‍. പൊതുദര്‍ശനത്തിനായി വിലാപയാത്ര തിരുനക്കര മൈതാനത്ത് എത്തി. പ്രിയ നേതാവിനെ അവസാനമായി ഒരുനോക്കുകാണാന്‍ ആയിരക്കണക്കിനാളുകളാണ് തിരുനക്കരയില്‍ തിരക്കിനിടയിലും കാത്ത് നിൽക്കുന്നത്. വരിനിന്ന് ആളുകള്‍ക്ക് കാണാനുളള എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ,പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദബോസ്, മമ്മൂട്ടി, സുരേഷ് ഗോപി,ദിലീപ് തുടങ്ങിയ സിനിമാതാരങ്ങളും, യാക്കോബായ സഭയെ പ്രതിനിധീകരിച്ച്മെത്രപ്പോലീത്ത ജോസഫ് മാർ ഗ്രീഗോറിയോസ് തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു. മന്ത്രിമാര്‍, രാഷ്ട്രീയ രംഗത്തെ മറ്റു പ്രമുഖരടക്കം ജനസാഗരമാണ് തിരുനക്കര മൈതാനത്ത് കാത്തുനില്‍ക്കുന്നത്. 152 കിലോമീറ്ററും 28 മണിക്കൂറും പിന്നിട്ടാണ് യാത്ര തിരുനക്കരയില്‍ എത്തിയത്. അതിനിടെ ഉമ്മന്‍ചാണ്ടിയുടെ സംസ്‌കാരചടങ്ങില്‍ പങ്കെടുക്കാനായി കൊച്ചിയിലെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉച്ചയോടെ പുതുപ്പള്ളിയിലെത്തും. സംസ്‌കാര ചടങ്ങില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും പങ്കെടുക്കും.