Share this Article
സംസ്ഥാനത്ത് ട്രെയിനുകൾക്ക് നേരെ വീണ്ടും കല്ലേറ്; രാജധാനി എക്സ്പ്രസിന്റെ ഗ്ലാസ് പൊട്ടി
വെബ് ടീം
posted on 21-08-2023
1 min read
stone pleting on train at Kanhangadu

കാഞ്ഞങ്ങാട്: സംസ്ഥാനത്ത് ട്രെയിനുകൾക്ക്  നേരെ വീണ്ടും കല്ലേറ്.കാഞ്ഞങ്ങാട്  രാജധാനി എക്സ്പ്രസിനും മലപ്പുറത്ത് വച്ച് വന്ദേഭാരത് എക്സ്പ്രസിനും നേരെയാണ്കല്ലേറ് ഉണ്ടായത്.വൈകിട്ട്  3.40 ഓടെയാണ്  തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന രാജധാനി എക്സ്പ്രസിന് നേരെ കല്ലേറുണ്ടായത്. 

കോച്ചിന്റെ ഗ്ലാസ് പൊട്ടി. ആർക്കും പരിക്കില്ല.കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷന്യം കുശാൽ നഗർ റെയിൽവേ ഗേറ്റിനും ഇടയിൽ വച്ചാണ് കല്ലേറുണ്ടായത്.

മലപ്പുറത്ത് വച്ചാണ് വന്ദേഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറുണ്ടായത്. മലപ്പുറം താനൂരിനും പരപ്പനങ്ങടിക്കും ഇടയില്‍ വച്ചാണ് കല്ലേറ് ഉണ്ടായതെന്നാണ് സൂചന. തിരുവനന്തപുരം ഭാഗത്തേക്ക് പോയ സര്‍വീസിന് നേരെയാണ് കല്ലേറുണ്ടായത്. ആര്‍ക്കും പരുക്കില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories