Share this Article
ബലൂണ്‍ വീര്‍പ്പിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി 13 വയസ്സുകാരൻ മരിച്ചു
വെബ് ടീം
posted on 02-12-2024
1 min read
balloon stuck

ബെംഗളൂരു: വീർപ്പിക്കുന്നതിനിടെ ബലൂണ്‍ തൊണ്ടയില്‍ കുടുങ്ങി 13 വയസ്സുകാരൻ മരിച്ചു. ഉത്തര കന്നഡ ജില്ലയിലെ ജോ​ഗൻകൊപ്പയിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥി നവീന്‍ നാരായണാണ് മരിച്ചത്. ഞായാറാഴ്ച്ച രാത്രിയാണ് സംഭവം.

വീട്ടിലിരുന്ന് ബലൂണ്‍ വീര്‍പ്പിക്കുന്നതിനിടയില്‍ അത് പൊട്ടി തൊണ്ടയില്‍ കുടുങ്ങുകയായിരുന്നെന്ന് കുടുംബാംഗങ്ങളും പോലീസും വ്യക്തമാക്കി. ബലൂണ്‍ വായില്‍വെച്ച് പൊട്ടിയതാണ് അപകടത്തിലേക്ക് നയിച്ചത്. ശ്വാസം കിട്ടാതെ പ്രയാസപ്പെട്ട കുട്ടിയെ പെട്ടെന്നുതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories