മുംബൈയില്‍ തീപിടിത്തത്തില്‍ കുടുംബത്തിലെ 7 പേര്‍ മരിച്ചു.ചെമ്പൂരിലെ സിദ്ധാര്‍ത്ഥ് നഗറിലെ ഇരുനില കെട്ടിടത്തില്‍ പുലര്‍ച്ചെയായിരുന്നു അപകടം. താഴത്തെ നിലയിലെ ഇലക്ട്രിക് കടയിലുണ്ടായ തീ മുകളിലത്തെ നിലയിലേക്ക് പടരുകയായിരുന്നു.
അനിത ഗുപ്തയും കുടുംബാംഗങ്ങളുമാണ് മരിച്ചത്.മരിച്ചവരില്‍ 2 കുട്ടികളും ഉള്‍പ്പെടും.ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണം. പൊള്ളലേറ്റവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല