തിരുവനന്തപുരം: നിയമസഭാ സമുച്ചയത്തിന്റെ വരാന്തയിൽ മേൽച്ചുവരിൽ നിന്ന് ഒരു ഭാഗം അടർന്നു വീണ് അപകടം. റൂഫ് അടർന്നത് ദേഹത്ത് വീണ് സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റു. നിയമസഭയിലെ ഡോക്ടർ എത്തി ആവശ്യമായ ചികിത്സ നൽകി.
വൈകിട്ട് നാല് മണിയോടെ ആയിരുന്നു സംഭവം. സഭ സമ്മേളിക്കുന്ന ഹാളിനകത്തേക്ക് കയറുന്ന കവാടത്തിന് പുറത്തുള്ള വരാന്തയിലെ മേൽഭാഗത്തു നിന്നാണ് റൂഫ് അടർന്ന് വീണത്. ഈ സമയം ഇവിടെ ഉണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥന്റെ ദേഹത്തേക്ക് പതിക്കുകയായിരുന്നു. കൈയ്ക്ക് നിസാര പരിക്കേറ്റു. സഭ സമ്മേളിക്കുന്ന സമയത്തായിരുന്നു സംഭവം.