Share this Article
മുകേഷിനെതിരെയും ജയസൂര്യയ്‌ക്കെതിരെയും കേസ്
mukesh, jayasoorya

കൊച്ചിയിലെ നടിയുടെ പരാതിയില്‍ ചലച്ചിത്ര താരം ജയസൂര്യയ്‌ക്കെതിരെ കേസെടുത്തു. സെക്രട്ടേറിയറ്റിലെ ഷൂട്ടിങ്ങിനിടെ കടന്നുപിടിച്ചെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

സ്ത്രീത്വത്തെ അപമാനിച്ചെന്നും കയ്യേറ്റം ചെയ്തതിനുമാണ് കേസ്. നടിയുടെ പരാതിയില്‍ മുകേഷിനെതിരെ മരട് പൊലീസും കേസ് രജിസ്റ്റര്‍ ചെയ്തു. അതേസമയം സിദ്ദിഖിനെതിരായ ലൈംഗിക പരാതിയില്‍ യുവനടിയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories