Share this Article
Union Budget
നേപ്പാളിലെ മദന്‍-ആശ്രിത് ഹൈവേയില്‍ മണ്ണിടിച്ചില്‍;ബസുകള്‍ ത്രിശൂലി നദിയിലേക്ക് ഒലിച്ചുപോയി
Landslides on the Madan-Ashrith highway in Nepal

നേപ്പാളിലെ മദന്‍-ആശ്രിത് ഹൈവേയില്‍ മണ്ണിടിച്ചില്‍. രണ്ട് ബസുകള്‍ ത്രിശൂലി നദിയിലേക്ക് ഒലിച്ചുപോയി. 63 പേരാണ് ബസുകളില്‍ ഉള്ളത്. രക്ഷാ പ്രവര്‍ത്തനം തുടരുന്നു. 

ഇന്ന് പുലര്‍ച്ചെയാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. കാഠ്മണ്ഡുവിലേക്ക് പോകുകയായിരുന്ന എയ്ഞ്ചല്‍ എന്ന ബസും കാഠ്മണ്ഡുവില്‍ നിന്ന് ഗൗറിലേക്ക് പോവുകയായിരുന്ന ഗണപതി ഡീലക്‌സുമാണ് മണ്ണിടിച്ചിലില്‍ അകപ്പെട്ടത്. 63 പേരാണ് ബസുകളില്‍ ഉള്ളത്.

കാഠ്മണ്ഡുവിലേക്ക് പോവുകയായിരുന്ന ബസില്‍ 24 പേരും മറ്റൊരു ബസില്‍ 41 പേരും യാത്ര ചെയ്തിരുന്നതായാണ്  പ്രാഥമിക വിവരങ്ങള്‍. രക്ഷാ പ്രവര്‍ത്തനം തുടരുന്നു. മഴ നിര്‍ത്താതെ പെയ്യുന്നത് രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories