സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയുന്നു. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് തുടങ്ങീ നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തുടരുകയാണ്. എന്നാല്‍ എവിടെയും അതിതീവ്ര മുന്നറിയിപ്പുകള്‍ ഇല്ല. ഈ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ കിട്ടുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. അതേസമയം തീരപ്രദേശങ്ങളില്‍ പ്രത്യേക ശ്രദ്ധ വേണമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.