Share this Article
രാജ്യത്ത് ഇന്ന് മുതല്‍ പുതിയ ക്രിമിനല്‍ നിയമങ്ങള്‍ പ്രാബല്യത്തില്‍;IPCക്ക് പകരം ഇനി ഭാരതീയന്യായസംഹിത
New criminal laws come into effect in the country from today

രാജ്യത്ത് ഇന്ന് മുതല്‍ പുതിയ ക്രിമിനല്‍ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരും. 1860 ലെ ഇന്ത്യന്‍ ശിക്ഷാനിയമം ഉള്‍പ്പെടെയുള്ള നിയമങ്ങളാണ് അസാധുവായത്. പുതിയ നിയമത്തോടെ രാജ്യസുരക്ഷ,അഖണ്ഡതയെയും വെല്ലുവിളിക്കുകയെന്ന ഉദ്ദേശത്തോടെ ചെയ്യുന്ന ആംഗ്യം പോലും രാജ്യദ്രോഹക്കുറ്റത്തിന്റെ പരിധിയിലാകും.

1860 ലെ ഇന്ത്യന്‍ ശിക്ഷ നിയമം 1898ലെ ക്രിമിനല്‍ നടപടിച്ചട്ടം 1872ലെ ഇന്ത്യന്‍ തെളിവ് നിയമം എന്നിവ അസാധുവാകും. പകരം ഭാരതീയ ന്യായ് സംഹിത, ഭാരതീയ നഗരിക് സുരക്ഷ സംഹിത, ഭാരതീയ സാക്ഷ്യ എന്നിവയാണ് പുതിയ നിയമങ്ങള്‍.

നിയമത്തിന്റെ പേരുമാറ്റത്തിനൊപ്പം വകുപ്പുകളും പരിഷ്‌കരിച്ചിട്ടുണ്ട്. രാജ്യസുരക്ഷ,അഖണ്ഡത, സാമ്പത്തിക സുരക്ഷ എന്നിവയില്‍ രാജ്യത്തെ വെല്ലുവിളിക്കണമെന്ന ഉദ്ദേശ്യത്തോടെ ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ ഇന്നുമുതല്‍ ഭീകരവാദമാണ്, പൊതുസേവകരെ വധിക്കുന്നതും വധശ്രമവും ഭീകരവാദക്കുറ്റമാകും.

ഈ കുറ്റകൃത്യങ്ങളില്‍ സ്വത്ത് കണ്ടുകെട്ടല്‍,വധശിക്ഷ, അടക്കം പരോള്‍ ലഭിക്കാത്ത കുറ്റമാകും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങളിലും മാറ്റം വരുത്തി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കെതിരായ കൂട്ടപീഡനത്തില്‍ വധശിക്ഷയോ ജീവപര്യന്തമോ ആണ് ശിക്ഷ.

പീഡനക്കേസുകളില്‍ 10 വര്‍ഷത്തില്‍ കുറയാതെ കഠിനതടവും പിഴയുമായിരിക്കും ശിക്ഷ. എഴുത്തിലോ ആംഗ്യത്തിലൂടെയോ ഉള്ള ദേശവിരുദ്ധ പ്രവര്‍ത്തനത്തിന് ജീവപര്യന്തം വരെ ശിക്ഷയും പുതിയ നിയമത്തിന്റെ പരിഷ്‌കാരങ്ങളാണ്. കുറ്റപത്രം 90 ദിവസത്തിനകം സമര്‍പ്പിക്കണം, എല്ലാ കേസുകളിലും അന്വേഷണം ആറുമാസത്തിനകം തീര്‍ക്കണം.

വിചാരണ പൂര്‍ത്തിയായാല്‍ 30 ദിവസത്തിനകം വിധി പറയണം എന്നും മാറ്റമുണ്ട്. ഇന്നുമുതല്‍ പരാതികളില്‍ കേസ് രജിസ്റ്റര്‍ ചെയ്യേണ്ടതും തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടതും പുതിയ നിയമവ്യവസ്ഥപ്രകാരമായിരിക്കും.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories