തൃശ്ശൂര്‍ മലക്കപ്പാറയില്‍ പുലിയിറങ്ങി. പോലീസ് സ്റ്റേഷൻ പരിസരത്ത് പുലികള്‍ ഇറങ്ങി.3 പുലികൾ പോകുന്ന ദൃശ്യങ്ങളാണ് പോലീസിന്‍റെ സിസിടിവി ക്യാമറയിൽ പതിഞ്ഞത്.ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം.തോട്ടം മേഖലയിൽ ആണ് പുലികള്‍ ഇറങ്ങിയത്.പുലികള്‍ റോഡ് മുറിച്ച് കടന്ന് പോകുന്ന ദൃശ്യങ്ങളാണ് സിസിടിവിയിൽ പതിഞ്ഞത്.സ്റ്റേഷന്‍ കോമ്പൗണ്ട് പരിസരത്ത് കൂടിയാണ് പുലികള്‍ കടന്നുപോകുന്നത്. പോലീസ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന പ്രദേശവും തേയിലത്തോട്ടം ഉൾപ്പെടുന്ന ഭാഗമാണ്. ഈ ഭാഗത്താണ് ഇപ്പോള്‍ പുലികളെ കണ്ടത്. കരടിയുടെയും പുലിയുടെയും കാട്ടാനായുടേയും സാനിധ്യമുള്ള പ്രദേശമാണ് അതിരപ്പിള്ളി - മലക്കപ്പാറ വന മേഖല . ഈ സംഭവത്തെ ഏറെ ഭയത്തോടെയാണ് മേഖലയിൽ പണിയെടുക്കുന്ന തോട്ടം തൊഴിലാളികൾ നോക്കിക്കാണുന്നത്.നാളുകള്‍ക്ക് മുന്‍പ്
മലക്കപ്പാറയില്‍ പുഴയിലേക്ക് വെള്ളം ശേഖരിക്കാന്‍ പോയ തോട്ടം തൊഴിലാളിയുടെ മകനായ 5 വയസ്സുകാരന് പുലിയുടെ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.
അതിരപ്പിള്ളി തുമ്പൂര്‍മൂഴിക്കടുത്ത് കശുമാവിന്‍ തോട്ടത്തില്‍ പശുക്കിടാവിനെ കടിച്ചു കൊന്ന് മരത്തില്‍ കയറ്റിവെച്ച സംഭവവും ഈയിടെയാണ് ഉണ്ടായത്.