വിവാദമായ തിരുപതി ലഡ്ഡു രാമക്ഷേത്രത്തിന്റെ പ്രാണ്‍ പ്രതിഷ്ട ചടങ്ങില്‍ വിതരണം ചെയ്തെന്ന് മുഖ്യ പുരോഹിതന്‍ ആചാര്യ സത്യേന്ദ്ര ദാസ്.
ആന്ദ്രപ്രദേശിലെ പ്രശസ്തമായ ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തില്‍ വിതരണം ചെയ്തിരുന്ന ലഡ്ഡുവില്‍ മൃഗക്കൊഴുപ്പ് ചേര്‍ത്തെന്ന ആരോപണങ്ങള്‍ക്കിടെയാണ് രാമക്ഷേത്രത്തിലെ മുഖ്യപുരോഹിതന്റെ പരാമര്‍ശം വന്നിരിക്കുന്നത്.
ആന്ദ്രപ്രദേശില്‍ ജഗന്‍മോഹന്‍ റെഡ്ഢിയുടെ ഭരണക്കാലത്ത് തിരുപതി ക്ഷേത്രത്തില്‍ വിതരണം ചെയ്ച ലഡ്ഡുവില്‍ മൃഗക്കൊഴുപ്പ് കണ്ടെത്തിയെന്ന് ആന്ദ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ആരോപിച്ചിരുന്നു.
ആരോപണം തെളിയിക്കുന്ന ഗുജറാത്തില്‍ നിന്നുളള ലാബ് റിപ്പോര്‍ട്ടും ചന്ദ്രബാബു നായിഡു പുറത്ത് വിട്ടിരുന്നു. ഭക്തര്‍ക്ക് പ്രസാദമായി നല്‍കി വരുന്ന ലഡ്ഡുവില്‍ മൃഗക്കൊഴുപ്പും മത്സ എണ്ണയും ചേര്‍ത്തതായായി ലാബ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ലഡ്ഡു വിവാദം ഉയരുന്നതിനിടെയാണ് രാമക്ഷേത്രത്തിലെ പ്രാണ്‍ പ്രതിഷ്ഠ ചടങ്ങില്‍ തിരുപത് ലഡ്ഡു വിതരണം ചെയ്തതായി മുഖ്യ പുരോഹിതന്‍ ആചാര്യ സത്യേന്ദ്ര ദാസ് വെളിപ്പെടുത്തുന്നത്.
തിരുപതി ക്ഷേത്രം നിയന്ത്രിക്കുന്ന ദേവസ്ഥമനമാണ് പ്രാണപ്രതിഷ്ഠ ചടങ്ങിനായി ഒരു ലക്ഷത്തിലധികം ലഡ്ഡുകള്‍ വിതരണം ചെയ്തത്. ലഡ്ഡുവില്‍ മൃഗക്കൊഴുപ്പുണ്ടെന്ന ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് സത്യേന്ദ്രദാസ് ദേശിയ മാധ്യമങ്ങളോട് പറഞ്ഞു.
സംഭവം വിവാദമായതിനെ തുടര്‍ന്ന് തിരുപതി ലഡ്ഡുവിനെ കുറിച്ചുള്ള അന്വേഷ്ണ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്ന്് രാമക്ഷേത്രം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ് പറഞ്ഞു.