ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ പോര്‍ട്ട് ബ്ലെയറിന്റെ പടിഞ്ഞാറ്- തെക്കുപടിഞ്ഞാറ് ദിശയില്‍ 510 കിലോമീറ്റര്‍ അകലെയാണ് മോഖ ചുഴലിക്കാറ്റ് രൂപം കൊണ്ടതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് അര്‍ദ്ധരാത്രിയോടെ ഇത് തീവ്ര ചുഴലിക്കാറ്റായി മാറുമെന്നും തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് അതീവ ജാഗ്രതയിലാണ്.
തീവ്ര ചുഴലിക്കാറ്റായി മാറുന്നതോടെ, വടക്കു വടക്കുകിഴക്കന്‍ ദിശയിലായിരിക്കും സഞ്ചരിക്കുക. ശനിയാഴ്ചയോടെ ദുര്‍ബലമാകുന്ന ചുഴലിക്കാറ്റ് ബംഗ്ലാദേശ്, മ്യാന്മാര്‍ ലക്ഷ്യമാക്കിയാണ് പിന്നീട് നീങ്ങുക. ഞായറാഴ്ച തീരം തൊടുമ്പോള്‍ ചുഴലിക്കാറ്റിന്റെ വേഗം മണിക്കൂറില്‍ 110 മുതല്‍ 130 കിലോമീറ്റര്‍ വരെയായിരിക്കുമെന്നും കാലാവസ്ഥ വകുപ്പിന്റെ പ്രവചനത്തില്‍ പറയുന്നു.
ചുഴലിക്കാറ്റ് കേരളത്തെ കാര്യമായി ബാധിക്കാന്‍ ഇടയില്ലെന്നാണ് പ്രവചനം. എങ്കിലും ഇതിന്റെ സ്വാധീനഫലമായി അടുത്ത ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് ചില ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഇടുക്കി, പത്തനംതിട്ട, വയനാട് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ബംഗാള്‍ ഉള്‍ക്കടലില്‍ പോര്‍ട്ട് ബ്ലെയറിന്റെ പടിഞ്ഞാറ്- തെക്കുപടിഞ്ഞാറ് ദിശയില്‍ 510 കിലോമീറ്റര്‍ അകലെയാണ് മോഖ ചുഴലിക്കാറ്റ് രൂപം കൊണ്ടതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് അര്‍ദ്ധരാത്രിയോടെ ഇത് തീവ്ര ചുഴലിക്കാറ്റായി മാറുമെന്നും തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് അതീവ ജാഗ്രതയിലാണ്.