ന്യൂഡല്‍ഹി: മന്ത്രി ആന്റണി രാജുവിനെതിരായ തൊണ്ടിമുതല്‍ കേസില്‍ പുനരന്വേഷണം സുപ്രീം കോടതി സ്‌റ്റേ ചെയ്തു. കേസില്‍ തീരുമാനമാകും വരെ ആന്റണി രാജുവിനെതിരെ നടപടി പാടില്ലെന്ന് ജസ്റ്റിസ് സിടി രവികുമാര്‍ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.
പുനരന്വേഷണമാകാമെന്ന ഹൈക്കോടതി ഉത്തരവു ചോദ്യം ചെയ്ത് ആന്റണി രാജു നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി ഉത്തരവ്. കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനും എതിര്‍കക്ഷിക്കും സുപ്രീം കോടതി നോട്ടിസ് അയച്ചു.
പുനരന്വേഷണമാകാമെന്ന ഹൈക്കോടതി ഉത്തരവു ചോദ്യം ചെയ്ത് ആന്റണി രാജു നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി ഉത്തരവ്. കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനും എതിര്‍കക്ഷിക്കും സുപ്രീം കോടതി നോട്ടിസ് അയച്ചു.
അഭിഭാഷകനായിരിക്കെ ലഹരിമരുന്നു കേസിലെ തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചെന്ന ആന്റണി രാജുവിനെതിരായ കേസിലെ തുടര്‍നടപടി സാങ്കേതികപ്പിഴവിന്റെ പേരില്‍ ഹൈക്കോടതി റദ്ദാക്കിയിരുന്നു. എന്നാല്‍ ആരോപണം ഗുരുതരമാണെന്നും നിയമാനുസൃതം നടപടിക്രമങ്ങള്‍ പാലിച്ചു വീണ്ടും പ്രോസിക്യൂഷന്‍ നടപടി ആരംഭിക്കാന്‍ തടസ്സമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇതിനെതിരെയാണ് ആന്റണി രാജു സുപ്രീം കോടതിയെ സമീപിച്ചത്.