കൊച്ചി: പി.വി ശ്രീനിജന്‍ എംഎല്‍എയുടെ പരാതിയില്‍ മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു. ജാതി അധിക്ഷേപം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയുള്ള പരാതിയില്‍ എളമക്കര പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.
മറുനാടന്‍ മലയാളിയുടെ എഡിറ്റര്‍ ഷാജന്‍ സ്‌കറിയ, സിഇഒ ആന്‍ മേരി ജോര്‍ജ്, ചീഫ് എഡിറ്റര്‍ ജെ റിജു എന്നിവരെ പ്രതികളാക്കിയാണ് കേസ്. കേസില്‍ സുപ്രീം കോടതി ഉപാധികളോടെ ഷാജന് മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. ഇതെത്തുടര്‍ന്നാണ് ഷാജന്‍ സ്‌കറിയ എറണാകുളം സെന്‍ട്രല്‍ എസിയ്ക്കു മുമ്പാകെ ഹാജരായത്.
കുറച്ചു വര്‍ഷങ്ങളായി മറുനാടന്‍ മലയാളി തന്നെ നിരന്തരം വേട്ടയാടുകയാണെന്ന് പരാതിയിലുണ്ട്. ആസൂത്രിതമായാണ് ഇത്തരം വാര്‍ത്തകളുണ്ടാക്കുന്നതെന്ന് സംശയിക്കുന്നതായും എംഎല്‍എ പരാതിയില്‍ പറഞ്ഞിട്ടുണ്ട്. പട്ടികജാതി അതിക്രമം തടയല്‍ നിയമത്തിലെ 3 -1 (ആര്‍), 3-1 (യു) വകുപ്പുകളനുസരിച്ചും ഐടി - ഇന്ത്യന്‍ ശിക്ഷാനിയമങ്ങളിലെ വിവിധ വകുപ്പുകളനുസരിച്ചുമാണ് പൊലീസ് കേസെടുത്തത്.